Wednesday, May 14, 2025

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യ പ്രദായിനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം…

Must read

- Advertisement -

പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍ പറയുന്നത് ശക്തിസ്വരൂപിണിയായ ഭദ്രയുടെയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയുടേയും വിദ്യാസ്വരൂപിണിയായ സരസ്വതിയുടേയും സമന്വയ ചൈതന്യഭാവമാണ് മലയാലപ്പുഴ ദേവിയുടേതെന്നാണ് വിശ്വാസം.

മലകളും ആലുകളും പുഴയും നിറഞ്ഞ മണ്ണിന്റെ മദ്ധ്യത്തിൽ കുടികൊള്ളുന്ന
മലയാലപ്പുഴ ദേവിതന്നെയാണ് ഈ ഗ്രാമത്തിന്റെ പേരും പെരുമയും ഐശ്വര്യവുമാണെന്ന് കരുതുന്നു ഗ്രാമവാസികള്‍. ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തവത്സലയും അഷ്ടൈശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന മലകൾ കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാർത്ഥനകൾക്ക് അനുഗ്രഹ വർഷത്തിന്‍റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമായി മാറുന്നു ഇവിടം.

ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്ക്കും അമ്മയാണ്. ദുരിതപര്‍വ ത്തിന്‍റെയും പുണ്യപാപങ്ങളുടെയും ചുമടുകള് ഭക്തര് ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്. ദേവീരൂപം ദർശിച്ച് അനുഗ്രഹവർഷം ഏറ്റുവാങ്ങി ഭക്തർ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്ത്ഥനയുമാണ്.അപൂർവ്വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു ഐതിഹ്യങ്ങളുടെ പിന്‍ബലമാണുള്ളത്.

ഉത്സവത്തിന് ദേവിയുടെ ചമയവിളക്കെടുക്കാനായി വ്രതാനുഷ്ഠാനത്തോടെ ധാരാളം സ്ത്രീകള്‍എത്തുന്നു. ദേവിയുടെ ശ്രീഭൂതബലി,. ഉല്സവബലി, ജീവത എഴുന്നെളളിപ്പ് എന്നിവക്ക് അകമ്പടിയായി ഭകതര്‍ ചമയവിളക്ക് എടുക്കുന്നു. അവര്ക്ക് മലയാലപ്പുഴയമ്മ കണ്ണുനീരോപ്പുന്ന ഭാവമാകുന്നു.

See also  മഹാശിവരാത്രി വ്രതം: അറിയേണ്ടതെല്ലാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article