Friday, April 4, 2025

സർവ ഐശ്വര്യത്തിനും നിറപുത്തരി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ

Must read

- Advertisement -

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭഗവാന് സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിലൂടെ സര്‍വ്വൈശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

ആചാര പെരുമയിലാണ് ചടങ്ങുകള്‍ നടന്നത്.പുലര്‍ച്ചെ 5:45 ന് പത്മതീര്‍ത്ഥ കുളത്തിന്റെ തെക്കേ കല്‍മണ്ഡപത്തില്‍ നിന്നും വാദ്യങ്ങളോടെ തലച്ചുമടായി നെല്‍ക്കറ്റകള്‍ കിഴക്കേ നാടകശാലയില്‍ എത്തിച്ചു. തുടര്‍ന്ന് ക്ഷേത്ര ആഴാതിയുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തി. പത്മനാഭസ്വാമിയുടെയും ഉപദേവതകളുടെയും ശ്രീകോവിലുകളില്‍ കതിര്‍കറ്റകള്‍ നിറച്ചു. പൂജകള്‍ക്കു ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അവല്‍ പ്രസാദവും പൂജിച്ച കതിര്‍ക്കറ്റകളും നല്‍കി. രാജകുടുംബങ്ങളും നിറപുത്തരി ഭക്തി പുരസ്‌കരം ഏറ്റുവാങ്ങി.

See also  ആഘോഷങ്ങള്‍ ഇല്ലാതെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും, സ്കൂള്‍ പരിസരങ്ങളിൽ കര്‍ശന പൊലീസ് സുരക്ഷ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article