Thursday, April 3, 2025

ജന്മാഷ്ടമി ആഗ്രഹ പൂർത്തീകരണത്തിന് ഉത്തമം….

Must read

- Advertisement -

മഹാവിഷ്‌ണുവിന്റെ ഒൻപതാം അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമി അഥവാ അഷ്ടമി രോഹിണിയെന്ന് അറിയപ്പെടുന്നത്. ആ ദിവസം ഹിന്ദുകൾ പ്രത്യേക പൂജകളും വ്രതവും അനുഷ്ഠിക്കാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി വരുന്നത്. അഷ്ടമി രോഹിണി നാളിൽ പ്രത്യേക വ്രതം അനുഷ്ഠിച്ചാൽ ഭഗവാൻ സകല ആഗ്രഹവും പൂർത്തീകരിക്കുമെന്നാണ് വിശ്വാസം.

ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിൽ പല നല്ല മാറ്റങ്ങളും കൊണ്ടുവരുന്നു. ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിവസമാണ് ശ്രീകൃഷ്ണൻ അവതാരമെടുത്തതെന്നാണ് വിശ്വാസം.അഷ്ടമി രോഹിണിയുടെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കുന്നു.

അത്താഴത്തിന് ധാന്യം ഒഴിവാക്കി പാലോ പഴങ്ങളോ മറ്റോ കഴിക്കുക. കൂടാതെ ലഘുഭക്ഷണം മാത്രമേ അന്ന് പാടുള്ളൂ. ഈ ദിനത്തിൽ ഭഗവാന്റെ നാമങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കണം. ഒരിക്കലെടുത്ത് വേണം വ്രതമനുഷ്ഠിക്കേണ്ടത്.ജന്മാഷ്ടമി ദിനത്തിൽ കഴിയുന്നത്ര തവണ ഭഗവാന്റെ നാമങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കണം.

അന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുകയും കൂടാതെ പാൽപ്പായസവും വെണ്ണനിവേദ്യവും കൃഷ്ണന് സമർപ്പിക്കുക. അർദ്ധരാത്രിയാണ് കൃഷ്ണൻ ജനിച്ചതെന്ന് കരുതുന്നു. അതിനാൽ അർദ്ധരാത്രി ഭഗവാനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്.

ഭാഗവതം ആ ദിനത്തിൽ പാരായണം ചെയ്യുന്നത് ഗുണം ഇരട്ടിക്കുന്നു. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളെയും അകറ്റുന്നുവെന്നാണ് വിശ്വാസം. ജന്മാഷ്ടമി ദിനത്തിൽ വിഷ്ണുസഹസ്രനാമം, ഹരിനാമ കീർത്തനം എന്നിവയെല്ലാം പാരായണം ചെയ്യുന്നത് നല്ലതാണ്.

See also  ജന്മാഷ്ടമി വ്രതം ആചരിക്കേണ്ട വിധം എങ്ങനെ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article