ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമസാന്‍ വ്രതാരംഭം. സൗദിയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ തിങ്കളാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണു വ്രതാരംഭം.
ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം. ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ മാര്‍ച്ച് 12നാണ് റമസാന്‍ വ്രതാരംഭം