വിവാഹിതരായ സ്‌ത്രീകൾ സീമന്ത രേഖയിൽ കുങ്കുമം അണിയാറുണ്ട്. (Married women wear saffron on the border line.) ഭർത്താവിന്റെ ദീർഘായുസിന് വേണ്ടിയും ദീർഘസുമംഗലീ യോഗത്തിന് വേണ്ടിയുമാണ് കുങ്കുമം അണിയുന്നതെന്നാണ് വിശ്വാസം. എന്നാൽ, ഇവ ശരിയായ രീതിയിൽ ചെയ്‌തില്ല എങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. വിശ്വാസപരമായി മാത്രമല്ല, ശാസ്‌ത്രീയപരമായും ഇങ്ങനെ കുങ്കുമം തൊടുന്നതിന് പ്രാധാന്യമുണ്ടെന്നാണ് പറയപ്പെടുന്നത്.
108 ലക്ഷ്‌മീവാസ സ്ഥാനങ്ങളിൽ ഒന്നാണ് സ്‌ത്രീകളുടെ സിന്ദൂരരേഖ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്‌മി ഇവിടെ കുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട്. കുളിച്ച് വൃത്തിയായി നിത്യവും സിന്ദൂരമണിയുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
പൂജാമുറിയിൽ നിന്ന് അണിയുന്നതാണ് ഉത്തമം. എന്നാൽ, ആർത്തവ സമയങ്ങളിൽ പൂജാമുറിയിൽ നിന്ന് സിന്ദൂരം അണിയരുത്. പലരും തലയുടെ വശത്ത് നിന്നും മുടി വകയുന്നതിനാൽ സൈഡിലാണ് സിന്ദൂരമണിയുന്നത്. വളരെ ചെറുതായി ഇടുന്നവരും നെറുകയിൽ സിന്ദൂരം വാരി ഇടുന്നവരും ഉണ്ട്. ഇങ്ങനെ ചെയ്യുന്നതൊന്നും നല്ലതല്ല.
മോതിരവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് എടുക്കാവുന്നത്ര കുങ്കുമം മാത്രമേ ഉപയോഗിക്കാവു. മിതമായ രീതിയിൽ കുങ്കുമം തൊടുക.മാത്രമല്ല, കുങ്കുമച്ചെപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. ഇത് താഴെ വീഴുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്.
ഒരു സ്‌ത്രീ ഉപയോഗിക്കുന്ന കുങ്കുമം മറ്റൊരു സ്‌ത്രീ ഉപയോഗിക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്. കുടുംബാംഗങ്ങൾ ആണെങ്കിൽ പോലും കുങ്കുമം കൈമാറരുതെന്നാണ് പറയപ്പെടുന്നത്. വിശ്വാസമുള്ളവർ കുങ്കുമം അണിയുന്നതാണ് ഉത്തമം.