ക്ഷേത്രപൂജ കഴിഞ്ഞ് കർപ്പൂര ആരതി ഉഴിഞ്ഞിട്ട് വേണം മടങ്ങാൻ, കാരണം അറിയാമോ?

Written by Web Desk1

Published on:

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ കർപ്പൂര ദീപത്തിൽ തൊട്ടുവണങ്ങുന്നതിന്റെ പ്രാധാന്യവും ഐതീഹ്യവുമെന്താണെന്ന് അറിയാത്ത നിരവധിയാളുകൾ ഇപ്പോഴും കാണും. ഇതിനുപിന്നിൽ ആത്മീയപരമായും ശാസ്ത്രീയപരമായുമുളള കാരണങ്ങൾ ഉണ്ട്. കർപ്പൂര ദീപം തൊട്ടുവണങ്ങുന്നതിനുളള കാരണമെന്താണെന്ന് നോക്കാം.

ക്ഷേത്രങ്ങളിൽ പൂജയുടെ അവസാനം കർപ്പൂര ദീപം കത്തിച്ച് ആരതിയുഴിഞ്ഞതിന് ശേഷം ദീപത്തെ ഇരുകൈകളാലും തൊട്ടുവണങ്ങുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം. അതുപോലെ മനുഷ്യരുടെ ഉളളിലുളള അഹന്തയെ ഇല്ലാതാക്കുന്നതിനുളള പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്.അതായത് നമ്മുടെ ഉളളിലുളള ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കാൻ കർപ്പൂര ദിപം വണങ്ങുന്നതിലൂടെ സാധിക്കും. പൂജയുടെ അവസാനം ഭഗവാനെ ആരതി ഉഴിഞ്ഞ ശേഷം നാം കർപ്പൂരം തൊട്ട് വണങ്ങുമ്പോൾ മനസിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീര ശുദ്ധിയും കൈവരുമെന്നാണ് ഐതീഹ്യം.

കർപ്പൂരം കത്തിക്കുമ്പോഴുളള സുഗന്ധം നമ്മളിൽ അനുകൂല ഊർജം കൊണ്ടുവരും. ഇത് ശുഭ ചിന്തകൾ വളർത്താൻ സഹായിക്കും.ഭവനത്തിൽ കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ വായുവിനെ ശുദ്ധീകരിക്കുകയും പോസി​റ്റീവ് ഊർജം മനുഷ്യരുടെ ഉളളിൽ നിറയ്ക്കുകയും ചെയ്യും. ഇത് സന്ധ്യാ സമയത്ത് ചെയ്യുന്നതാണ് ഉത്തമം. ആത്മീയപരമായി മാത്രമല്ല, ആരോഗ്യപരമായി ഒരുപാട് ഗുണമുളള വസ്തുവാണ് കർപ്പൂരം.

കർപ്പൂരത്തിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ

  1. ആയൂർവേദത്തിലും അലോപ്പതിയിലും പലതരത്തിലുളള മരുന്നുകൾ നിർമിക്കാൻ കർപ്പൂരം ഉപയോഗിക്കും.
  2. ചർമ്മ സംരക്ഷണത്തിന് കർപ്പൂരം ഉപയോഗിച്ച് തയ്യാറാക്കിയ എണ്ണ ഉപയോഗിക്കും.
  3. വീടിനുളളിലെ പ്രാണികളെ തുരത്താനും കർപ്പൂരം സഹായിക്കും.
  4. വേദനസംഹാരിയായി കർപ്പൂരം ഉപയോഗിക്കാറുണ്ട്.
  5. കർപ്പൂരത്തിന്റെ ഗന്ധം മനസിനെ ശാന്തമാക്കുകയും നല്ല ഉറക്കത്തിനും സഹായിക്കും.
See also  മാംഗല്യ ഭാഗ്യത്തിനും ഭർത്താവിന്‍റെ ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ച വ്രതം…

Leave a Comment