പട്ടിക്കാട്. ജപ്പാൻ ജോലി സാധ്യതകളെക്കുറിച്ച് അറിവ് പകർന്ന് വിസ ഫോർ സ്റ്റഡിയുടെ നേതൃത്വത്തിൽ സ്പോട്ട് സെലക്ഷൻ ഡ്രൈവ് നടത്തി. വ്യാപാരി വ്യാവസായി ഏകോപനസമിതി പ്രസിഡൻ്റ് ജോബി പറപ്പുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ, അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. സന്തോഷ് മാത്യു ജപ്പാനിലെ തൊഴിലവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിസാ ഫോർ സ്റ്റഡി കോർപ്പറേറ്റ് ഹെഡ് ആൽവിൻ, മാനേജിങ് ഡയറക്ടർ അനിതാ ബെന്നി, ഡയറക്‌ടർമാരായ ബെന്നി വടക്കൻ, എബിൻ ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി. 140 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ 40 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ജപ്പാനിൽ നിരവധി ജോലി സാധ്യതകൾ ഉള്ളതായും ഇതിനായി ഭാഷാ പഠനം, വിസ, ഇൻഷുറൻസ്, ടിക്കറ്റ് എന്നിവ ഉൾപ്പെടെ 3.5 ലക്ഷം രൂപ മാത്രമേ ചെലവ് വരുന്നുള്ളു എന്നും മാനേജിങ് ഡയറക്‌ടർ അറിയിച്ചു.
Related News