പുതുക്കാട്: പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം തന്ത്രി വിജയൻ കാരുമാത്ര കൊടിയേറ്റ് നിർവ്വഹിച്ചു.
ക്ഷേത്രയോഗം പ്രസിഡൻ്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറർ കെ.എം. ദാസൻ എന്നിവർ പങ്കെടുത്തു. ജനുവരി 14ß നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തിൽ 20 ഗജവീരൻമാർ അണിനിരക്കും. ജനുവരി 8 മുതൽ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികൾ നടക്കും. 13 ന് ആനച്ചമയ പ്രദർശനവും ഉണ്ടാകും.