Saturday, April 5, 2025

പട്ടിക്കാട് എൽപി സ്കൂളിന് പച്ചക്കറികൾ നൽകി

Must read

- Advertisement -

പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക്കാട് എൽപി സ്കൂളിന് സൗജന്യമായി പച്ചക്കറി നൽകി. എൽ പി സ്കൂളിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിഷരഹിത പച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി നൽകണമെന്ന ഉദ്ദേശത്തോടെയാണ് പച്ചക്കറികൾ സ്കൂളിന് കൈമാറിയത്. ഇന്ന് സ്കൂളുകളിൽ വിഭവസമൃദ്ധമായ ഉച്ചയൂണാണ് കുട്ടികൾക്ക് നൽകി വരുന്നത്. കൂടുതൽ വൈറ്റമിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾക്ക് നൽകാൻ സ്കൂൾ അധികൃതരും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നു വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ നേതൃത്വം നൽകി. ബാബു രാഘവൻ, സ്കൂൾ ഹെഡ്‌മിസ്ട്രസ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

See also  സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article