പറപ്പൂക്കര ജി എൽ പി സ്‌കൂളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പറപ്പൂക്കര ജി എൽ പി സ്‌കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പരിപാടിക്ക് തുടക്കമായി. കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു‌. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് അധ്യക്ഷനായി.

ബിപിസി കെ ആർ സത്യപാലൻ, നൂൺ ഫീഡ് ഓഫീസർ മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം ലഭ്യമാകുന്ന പരിപാടിക്കാണ് തുടക്കമായത്. എൻ എം പുഷ്‌പാകരൻ സ്വാഗതവും പ്രധാന അധ്യാപിക ജയടീച്ചർ നന്ദിയും പറഞ്ഞു.

Leave a Comment