മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ദുആ സമ്മേളനവും ജനുവരി 17,18 തീയതികളിൽ പന്തല്ലൂരിൽ

Written by Taniniram1

Published on:

കുന്നംകുളം: പന്തല്ലൂരിൽ മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ദുആ സമ്മേളനവും ജനുവരി 17,18 തീയതികളിൽ വൈകിട്ട് 7 മണിമുതൽ ആരംഭിക്കും.ജനുവരി 17ന് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പത്തനാപുരം സിറാജുദ്ദീൻ ഖാസിമി മുഖപ്രഭാഷണം നടത്തും. ജനുവരി 18ന് പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചേകന്നൂർ മുഹമ്മദ് സ്വാലിഹ് അൻവരി മുഖ്യ പ്രഭാഷണം നടത്തും. ശൈഖുനാ ചെമ്പുലങ്ങാട് ഉസ്താദ് ദുആക്ക് നേതൃത്വം നൽകും.

See also  അമർനാഥനെയും കോച്ചിനേയും ആദരിച്ചു

Leave a Comment