- Advertisement -
കണ്ണൂർ∙ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് പുതിയങ്ങാടിയിലായിരുന്നു അപകടം.