തൃശൂർ : നെഹ്റു യുവകേന്ദ്രയുടെയും, കരുണം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വനിത ദിനാഘോഷവും വോട്ടർ ബോധവൽക്കരണവും സംഘടിപ്പിച്ചു. 50-ാമത് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം സംഘടനയുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത 50 വനിതകൾക്ക് സെഡാർ റീട്ടെയിൽ സമ്മാനിച്ച ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കരുണം കൂട്ടായ്മ ചെയ്മാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ഡോ.അരവിന്ദൻ വല്ലച്ചിറ, അഡ്വ.സിനി ജോൺ, നിധിൻ ജോസ്, ബിന്നു ഡയസ്, ജോസ് വൈക്കാടൻ, ലിയാസ് ബാബു, ഉഷ ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജനാധിപത്യ സംവിധാനത്തിൽ ആരാണ് (വി.ഐ.പി) വോട്ട് ഈസ് പവർ എന്ന വോട്ടർ ബോധവൽക്കരണവും നടത്തി.
Related News