Tuesday, May 20, 2025

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്; 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Must read

- Advertisement -

സംസ്ഥാന ജലപാത കടന്നുപോകുന്ന പാർവതി പുത്തനാറിനു കുറുകേ സ്റ്റീൽനിർമിതമായ പുതിയ ലിഫ്റ്റ് പാലത്തിന്റെ നിർമാണം പൂർത്തിയായി.. (The first lift bridge in the state)

കോവളം-ആക്കുളം റൂട്ടിൽ ആറിനു കുറുകേ കരിക്കകം ഭാഗത്താണ് പാലം നിർമിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എ-ക്ലാസ് വിഭാഗത്തിലുളള ലോഡിങ് സ്റ്റീൽ ലിഫ്റ്റ് ബ്രിഡ്ജാണിതെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ അരുൺ കെ.ജേക്കബ് പറഞ്ഞു.

ബോട്ട് കടന്നുപോകുമ്പോൾ ഉയർത്താനും താഴ്ത്താനും കഴിയുന്നതാണീ പാലം. മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഇതു നിർമിച്ചിട്ടുള്ളത്. 100 ടൺ ഭാരം വഹിക്കാനുള്ള ശേഷിയണ്ട്. നാലര മീറ്റർ വീതിയുണ്ട്. ജലനിരപ്പിൽനിന്ന് അഞ്ചര മീറ്റർ വരെ ഉയർത്താൻ സാധിക്കും. വൈദ്യുതിയിലാണ് ഇതു പ്രവർത്തിക്കുക. വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ചാണ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്.

See also  യുവതിയും സുഹൃത്തും മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും തട്ടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article