ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാര്യയോട് ക്ഷമാപണം.ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ ; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

Written by Taniniram

Published on:

ഫെയ്‌സ്ബുക് ലൈവിലെത്തി ഭാര്യയോട് ക്ഷമാപണം നടത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35) മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും . ഇന്നലെ ഫെയ്‌സ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് ശേഷം ഫാനില്‍ കെട്ടിയ മുണ്ടില്‍ കുരുക്കിട്ട ശേഷം ‘ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ എന്നു പറഞ്ഞു ജീവനൊടുക്കുകയായിരുന്ന.

ഇതിന് മുമ്പും പലതവണ വിഷ്ണു ആത്മഹത്യാശ്രമം നടത്തിയതിനാല്‍ ഫെയ്‌സ്ബുക്ക് ലൈവ് കണ്ടവര്‍ ആദ്യം കാര്യമായി എടുത്തില്ല. എന്നാല്‍ സുഹൃത്തുക്കളെത്തി കതകുപൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞു വീട്ടില്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. തെറ്റായ ചിന്തകളുണ്ടായാല്‍ ഉടന്‍ വിളിക്കുക
1056, 04712552056
)

See also  ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

Leave a Comment