തിരുവനന്തപുരം : കല്ലമ്പലം,നാവായിക്കുളത്ത് വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ . പഞ്ചവാദ്യ കലാകാരനായ വിദ്യാര്‍ത്ഥിയെ നാവായിക്കുളം ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തില്‍ ഗിരീഷ് കുമാര്‍ – ലേഖ ദമ്പതികളുടെ മകന്‍ അജയകൃഷ്ണനാണ് (20) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അജയ കൃഷ്ണനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തില്‍ മൃതദേഹം കണ്ടെത്തുന്നത്.ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് അജയകൃഷ്ണന്റെ അച്ഛനായ ഗിരീഷ്‌കുമാര്‍ നേരിട്ട് ഫയര്‍ ഫോഴ്‌സ് ഓഫീസിലെത്തി മകനെ കാണാനില്ലെന്നുള്ള വിവരവും അജയകൃഷ്ണന്‍ എഴുതിയ കുറിപ്പും കാണിക്കുകയുണ്ടായി. കുറിപ്പിലെ ഉള്ളടക്കത്തിന്‍ പ്രകാരം ഫയര്‍ഫോഴ്സ് ക്ഷേത്രത്തിന്റെ വലിയ കുളത്തിനു സമീപമെത്തുക യായിരുന്നു. അപ്പോഴേക്കും അജയകൃഷ്ണന്റെ മൃതദേഹം കരയ്ക്കടൂത്ത് വെള്ളത്തില്‍ പൊങ്ങി കിടക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശൂപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട അജയ കൃഷ്ണന്‍ ആറ്റിങ്ങലില്‍ പഞ്ചവാദ്യം അഭ്യസിച്ചു വരികയാണ്. അജയകൃഷ്ണന്‍ എഴുതിയെന്നു പറയപ്പെടുന്ന ആത്മഹത്യാകുറിപ്പും അതിലെ ഉള്ളടക്കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു. കല്ലമ്പലം പോലീസ് തുടര്‍ നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
തിരുവനന്തപുരം നാവായിക്കുളത്ത് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ

- Advertisement -