കൂർക്കഞ്ചേരി : ശ്രീനാരായണ ഹാളിൽ കൂടിയ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃശൂർ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം തടഞ്ഞു വെച്ചത് മൂലം പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നീണ്ടു പോവുകയാണെന്നു യോഗം വിലയിരുത്തി. ശമ്പളം, പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷനുകൾ തുടങ്ങിയ ക്ഷേമ പദ്ധതികൾ തടയുന്ന സാമ്പത്തിക ഉപരോധമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. KSSPU ബ്ലോക്ക് പ്രസിഡന്റ് എം. ഡി. ഗ്രേയ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് ഉൽഘാടനം ചെയ്തു. വി.ജി. ധർമ്മരാജൻ, കെ വേണുഗോപാലൻ, ജോസഫ് മുണ്ടശ്ശേരി, വി. വി. പരമേശ്വരൻ, ജോസ് കോട്ടപ്പറമ്പിൽ, കെ. ആർ. മോഹനൻ, ടി. ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. നോവലിന് അവാർഡ് ലഭിച്ച യൂണിറ്റ് അംഗമായ കെ. ആർ. കൃഷ്ണൻകുട്ടിയെ സദസ്സിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി എം. ഡി. ഗ്രേയ്സ് പ്രസിഡന്റ്, വി. ജി. ധർമ്മരാജൻ സെക്രട്ടറി, കെ. വേണുഗോപാലൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
Related News