Sunday, April 6, 2025

ശാന്തിഗിരി‍യുടെ ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിന് ചെയ്യൂരില്‍ തുടക്കം

Must read

- Advertisement -

ചെന്നൈ: തമിഴകത്ത് സേവനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപദ്ധിതിക്ക് ചെങ്കല്‍പേട്ടിലെ ചെയ്യൂരില്‍ തുടക്കമാകും. ശാന്തിഗിരി ‘മക്കള്‍ ആരോഗ്യം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. ഭാരതത്തിന്റെ തനതുചികിത്സാവിഭാഗമായ സിദ്ധവൈദ്യത്തിന്റെ ആഗോളപ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രസ്ഥാ‍നമാണ് ശാന്തിഗിരിയെന്നും ദ്രാവിഡദേശത്തിന് ശാന്തിഗിരിയുടെ പുതുവത്സര സമ്മാനമാണ് ഈ ആരോഗ്യപദ്ധതിയെന്നും സ്വാമി പറഞ്ഞു. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ നിര്‍ദ്ദേശത്തില്‍ തിരുവനന്തപുരം പോത്തന്‍കോട് ആരംഭിച്ച സിദ്ധ മരുന്നു നിര്‍മ്മാണശാലയ്ക്ക് അന്‍പത് വര്‍ഷത്തിനു മുകളില്‍ പാരമ്പര്യമുണ്ട്. സിദ്ധ ഔഷധങ്ങളെ പാരമ്പര്യതനിമയോടെ, എന്നാല്‍ തികച്ചും ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കുന്ന മരുന്നുനിർമ്മാണശാലയും ഇംഗ്ലീഷ് പഠനഭാഷയില്‍ സിദ്ധ മെഡിസിന്‍ (ബി.എസ്.എം.എസ്) പഠിപ്പിക്കുന്ന ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജും ഇതിനകം ലോകശ്രദ്ധ നേടിയുട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ചെയ്യൂർ ബ്രാഞ്ചാശ്രമത്തിൽ നടന്ന കോർഡിനേഷൻ കമ്മിറ്റി മീറ്റിംഗിൽ സ്വാമി മനുചിത്ത്, സ്വാമി ആനന്ദജ്യോതി, സ്വാമി മധുരനാദൻ, സ്വാമി ചിത്തശുദ്ധൻ, സ്വാമി മുക്തചിത്തൻ, സാമി സത്യചിത്ത്, സ്വാമി ഭക്തദത്തൻ, സ്വാമി സായൂജ്യനാഥ്, സ്വാമി ജ്യോതിർപ്രകാശ, ജനനി പ്രാർത്ഥന, ജനനി ശാന്തിപ്രഭ, ജനനി മംഗള, ഡോ. ജി.ആർ.കിരൺ, സബീർ തിരുമല, കെ.എസ്.പണിക്കർ, അഡ്വ. രാജേഷ്, സന്തോഷ് കുമാർ, വിജയൻ.എസ് എന്നിവർ സംബന്ധിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ശാഖയില്‍ 2024 ജനുവരി 7 ഞായറാഴ്ച നടക്കുന്ന ആദ്യ മെഡിക്കല്‍ ക്യാമ്പില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് സൌജന്യ വൈദ്യപരിശോധനയും ഔഷധങ്ങളും ലഭ്യമാക്കും. ‘മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം പ്രശസ്ത നടന്‍ തലൈവാസല്‍ വിജയ് നിര്‍വഹിക്കും. ക്യാമ്പിന് മുന്നോടിയായി ജനുവരി 2 മുതല്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെയും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുടെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ സര്‍വെ നടക്കും. 7 ന് നടക്കുന്ന ക്യാമ്പില്‍ പൊതു മരുത്വം( ജനറല്‍ മെഡിസിന്‍), വര്‍മ്മം സിറപ്പ് മരുത്വം( സ്പെഷ്യല്‍ മെഡിസിന്‍), അറുവൈ മരുത്വം (സര്‍ജറി), സൂള്‍ മഗളിയര്‍ മരുത്വം (ഗൈനക്കോളജി), കുഴന്തെ മരുത്വം( പീഡിയാട്രിക്സ്) എന്നിവയ്ക് പ്രത്യേക കണ്‍സള്‍ട്ടേഷന്‍ ഡെസ്കുകളും ത്വക് രോഗങ്ങള്‍, അസ്ഥി സന്ധി രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയുടെ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനും ഉണ്ടാകും. വൈദ്യപരിശോധനയ്ക്കു പുറമേ ഔഷധങ്ങളും സൌജന്യമായി വിതരണം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൗന്ദരരാജന്റെയു വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരന്റെയും നേതൃത്വത്തിലുളള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് ക്യാമ്പ് നടക്കുക. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് ആരംഭിക്കും.

See also  കാരൂർ കുണ്ടേപ്പാടം റോഡ്; നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article