തല ഉയർത്തിപ്പിടിച്ച കവിയും പടപ്പാട്ടുകാരനുമായിരുന്നു സലീം രാജ് : കവി രാവുണ്ണി

Written by Taniniram1

Published on:

തൃശ്ശൂർ : കഴിഞ്ഞ ദിവസം അന്തരിച്ച കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി സലിം രാജിനെ ജന്മനാട് അനുസ്മരിച്ചു. വിശക്കുന്നവന്റെ പക്ഷത്തു നിൽക്കാൻ മടി കാണിക്കുന്ന ഈ കാലത്ത് വിശപ്പ് അറിയാത്തവരുടെ കോലാഹലം നടക്കുന്ന കാലത്ത് വയലാറിനെ പോലെ നിസ്വപക്ഷപാതിയായി തല ഉയർത്തിപ്പിടിച്ച കവിയും പടപ്പാട്ടുകാരനുമായിരുന്നു സലിം രാജ് എന്ന് തളിക്കുളം സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കവി രാവുണ്ണി പറഞ്ഞു. സലിം രാജിന്റെ അകാലത്തിലുള്ള വേർപാട് 80 കൾക്ക് ശേഷമുള്ള സർഗഭാവനയുടെ പിൻവാങ്ങൽ കൂടിയാണെന്നും രാവുണ്ണി പറഞ്ഞു. അരവിന്ദൻ പണിക്കശ്ശേരി അധ്യക്ഷനായി.അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി, ചാവക്കാട് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, സംവിധായകൻ അമ്പിളി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എഴുത്തുകാരി ശ്രീലത, അഡ്വ.വി ഡി പ്രേം പ്രസാദ്, ടി ആർ ഹാരി,മണിലാൽ, കെ ആർ ബീന, ഇ പി കെ സുഭാഷിതൻ ,പ്രദീപ് ലാൽ, മനോമോഹനൻ, ഷൈലേഷ്, കെ എസ് സുഷിൽ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എം എ റിയാദിൻ്റെ നേതൃത്വത്തിൽ വി കെ എസ് ഗായക സംഘത്തിൻ്റെ നേതൃത്വത്തിൽ അനുസ്മരണ ഗാനങ്ങൾ ആലപിച്ചു.

See also  തവനിഷിന്റെ ചുമർ ചിത്രങ്ങൾക്ക് ചങ്ങാതിക്കൂട്ടത്തിലൂടെ നന്ദി പറഞ്ഞ് കുരുന്നുകൾ

Related News

Related News

Leave a Comment