ഇരിങ്ങാലക്കുട : ആസന്നമായ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്ത് വർഗ്ഗീയ വേർതിരിവുണ്ടാക്കി വീണ്ടും അധികാരത്തിൽ എത്താൻ കുടില തന്ത്രമൊരുക്കി നാലു വർഷത്തോളം ഫ്രീസറിൽ വെച്ച സി എ എ (CAA)കരിനിയമം നടപ്പിലാക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനസദസ്സ് അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ സനൗഫൽ ഉദ്ഘാടനം നിർവഹിച്ചു. ഇസ്മായിൽ വാഫി മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ എം സദക്കത്തുള്ള, പി കെ എം അഷ്റഫ് എന്നിവർ ആശംസ അർപ്പിച്ചു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ എം ഇസ്‌മയിൽ സ്വാഗതവും യൂത്ത് ലീഗ് മുൻ മണ്ഡലം സെക്രട്ടറി അലിയാർ കടലായി നന്ദിയും പറഞ്ഞു.
വെള്ളാങ്ങല്ലൂരിൽ സി എ എ പൗരത്വ നിയമത്തിനെതിരെ ജനസദസ്സ്

- Advertisement -
- Advertisement -