Friday, April 4, 2025

വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു

Must read

- Advertisement -

വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.ശരണ്യ തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ്

See also  ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവതിയുടെ ന‌ഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച യുവാവ് കസ്റ്റ‍ഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article