Thursday, April 3, 2025

ഷഹനയുടെ ദുരൂഹമരണം : ജില്ലാമഹിളാ കോണ്‍ഗ്രസ് തിരുവല്ലം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Must read

- Advertisement -

തിരുവല്ലം :സ്ത്രീധന പീഡനത്തിനിരയായ പെൺകുട്ടി ഷഹ്നയുടെ ആത്മഹത്യക്ക് കാരണക്കാരനായ കുറ്റവാളിയെ പോലീസ് ബോധപൂർവ്വം
അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ മഹിളാ കോൺഗ്രസ് തിരുവല്ലം പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് ഗായത്രിയുടെ അധ്യക്ഷതയിൽ നടന്ന മാർച്ചിന് സംസ്ഥാന സെക്രട്ടറി ഓമന സ്വാഗതം പറഞ്ഞു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ബിന്ദു കൃഷ്ണ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ദിനം പ്രതി കൂടിവരുന്ന സ്ത്രീ പീഡനക്കേസുകളും സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.തിരുവല്ലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൃഷ്ണവേണി,ജില്ലാ പ്രസിഡൻ്റ്
ഗായത്രി.വി. നായർ, ജില്ലാ സെക്രട്ടറി സിമി തുടങ്ങിയവർ പ്രസംഗിച്ചു.

See also  ഒന്നാം നമ്പറുകാരി ഗ്രീഷ്മ ജയിലിൽ സമയം ചെലവഴിക്കുന്നത് ഇഷ്ടഹോബിയിലൂടെ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article