തിരുവനന്തപുരം കഴക്കൂട്ടത്ത് ആനയുമായി വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Written by Taniniram

Published on:

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ പാതയില്‍ ആനയെ കയറ്റി വന്ന ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം.

വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ നസീറിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. നസീര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും രക്ഷപ്പെടാനായില്ല. ഹെല്‍മറ്റ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.കഴക്കൂട്ടം പോലീസ് കേസെടുത്തു.

Leave a Comment