Thursday, April 3, 2025

തൃശ്ശൂരിന്റെ മതേതരമുഖം ഉയർത്തിപ്പിടിക്കാൻ കെ മുരളീധരന്റെ ജയം അനിവാര്യം : വി എം സുധീരൻ

Must read

- Advertisement -

തൃശൂർ ; തൃശ്ശൂരിൽ കെ. മുരളീധരന്റെ വിജയം സുനിശ്ചിതമാണെന്ന് വി. എം. സുധീരൻ. തൃശ്ശൂരിന്റെ മതേതര മുഖം ഉയർത്തി പിടിക്കാൻ കെ. മുരളീധരൻ്റെ വിജയം അനിവാര്യമണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. കെ. മുരളീധരൻ്റെ വിജയത്തിനായുള്ള കുടുംബയോഗങ്ങളുടെ പാർലിമെന്റ് തല ഉദ്ഘാടനം തൃക്കൂർ ആദൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ജനദ്രോഹനിലപാടുകളുടെ സമാനമായ പതിപ്പാണ് കേരളത്തിലെ പിണറായിയുടെ ഭരണം.

അഴിമതിയും ധൂർത്തും ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു. റേഷൻ പോലും ശരിയായി രീതിയിൽ നൽകാൻ കഴിയുന്നില്ല. കർഷകർ, തൊഴിലാളികൾ തുടങ്ങി എല്ലാവരും കഷ്ടപ്പാടിലാണ്. . മലയോര കർഷകർ വന്യമൃഗശല്യം മൂലം ഭീതിയിലാണ് ചെറുപ്പക്കാർ തൊഴിലില്ലായ്‌മ മൂലം വിദേശത്തേക്ക് ചേക്കേറുന്നു. എല്ലാറ്റിനും പരിഹാരം കോൺഗ്രസ് വിജയിക്കുക എന്നുള്ളതാണെന്നും സുധീരൻ പറഞ്ഞു.മണ്ഡലം ചെയർമാൻ സന്ദീപ് കണിയത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, സുന്ദരി മോഹൻദാസ്, ഷെന്നി പനോക്കാരൻ, സുധൻ കാരയിൽ, പോൾസൺ തെക്കുംപീടിക, സൈമൺ നമ്പാടൻ എന്നിവർ സംസാരിച്ചു.

See also  ഗുരുവായൂരിൽ ഇനി കുറഞ്ഞ ചെലവിൽ താമസിച്ച് ദർശനം നടത്താം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article