- Advertisement -
തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം.പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണ ബോര്‍ഡുകളില്‍ വച്ചതിനെതിരേ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരേ പരസ്യമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.