Friday, April 4, 2025

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Must read

- Advertisement -

പട്ടിക്കാട് : വാണിയംപാറ ശ്രീനാരായണ ഗുരു ഭക്തസമാജം വാർഷികാഘോഷവും മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ്നേടിയ അനുശ്രീ എസ്, അശ്വതി പി.ജെ, ബെൻസി മോഹൻ, അജിഷ കെ.ആർ, അനീഷ ബെന്നി, നദാലിയ ഫാത്തിമ എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ്നേടിയ അൻവിയ റോയി, ഹെൽന ബിനീഷ് എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്.

2022 ലെ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്‌ജ്‌ ഓഫ് ഓണർ’ പുരസ്കാരം നേടിയ സീനിയർ സിപിഒ അരുൺ കുന്നമ്പത്ത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു. പ്രസിഡന്റ് എം.എം സത്യൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ.സി രാഹുൽ, ജോ. സെക്രട്ടറി സി.പി രാജൻ, വിലങ്ങന്നുർ സമാജം സെക്രട്ടറി ദർശൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അരവിന്ദാക്ഷൻ, സതീഷ്, ശശീധരൻ, രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ മാതൃസമാജം പ്രസിഡന്റ് രമണി എന്നിവർ സംസാരിച്ചു.

See also  ഇരിങ്ങാലക്കുടയിൽ ഗതാഗത സംവിധാനം പാടെ മാറും : ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article