- Advertisement -
തൃശൂർ: ചാലക്കുടി(Chalakkudy) മേലൂർ ഫർണിച്ചർ ഷോപ്പിന് തീപിടിച്ച് അപകടം. നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്ന്പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മേലൂർ നടുത്തുരുത്ത് സ്വദേശി ബെൻസി തോമസിന്റെ ഉടമസ്ഥതയിലുള്ള
ഫർണീച്ചർ ഷോപ്പാണ് കത്തി നശിച്ചത്. ഫർണിച്ചർ ഷോപ്പിൽ നിന്നും വൻ തോതിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപ വാസികളാണ് തീ പിടിച്ച വിവരം ഉടമയെ അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കട പൂർണമായും കത്തി നശിച്ച നിലയിലാണ്. ഏകദേശം 15 ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.