Thursday, April 3, 2025

പുതുവത്സാരാഘോഷത്തിന് വിഴിഞ്ഞത്തെത്തിയ വിദേശികള്‍ അനൗണ്‍സര്‍മാരായി

Must read

- Advertisement -

2024 ലെ ആദ്യ സല്യൂട്ട് ! കൊടുക്കാം ഫോർട്ട് എ.സിയ്ക്ക് കോവളം: സമയോചിതമായി ചിന്തിക്കാനും പ്രവർത്തിയ്ക്കാനും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാത്തത് നിരവധി അനിഷ്ട സംഭവങ്ങൾ സൃഷ്ടി ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രത്യേകിച്ച് വലിയൊരു ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കുക എന്നാൽ അതീവ ശ്രമകരമാണ്. പ്രത്യേകിച്ച് വിവിധ ഭാഷകൾ സംസാരിയ്ക്കുന്ന ആൾക്കൂട്ടമാണെങ്കിൽ സംഗതി പണിയാകും. എന്നാൽ ഇത്തരമൊരു സാഹചര്യത്തെ വളരെ നിസ്സാരപൂർവ്വം തിരുവനന്തപുരം ഫോർട്ട് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ കൈകാര്യം ചെയ്തത് നാട്ടുകാർക്കും ഒപ്പമുണ്ടായിരുന്ന പോലീസുകാർക്കും കൗതുകമായി !

കോവളത്ത് പുതുവത്സരാഘോഷം അരങ്ങ് തകർക്കുമ്പോൾ വിദേശികളെ എങ്ങനെ നിയന്ത്രിയ്ക്കുമെന്ന് പോലീസുകാർ അന്തം വിട്ടു നിൽക്കുമ്പോഴാണ് ഫോർട്ട് എ.സി ഷാജി സ്ഥലത്ത് എത്തിയത് . വിദേശികളാണെങ്കിലും പലർക്കും ഇംഗ്ലീഷ് അത്ര വശമില്ലാത്തവരാണ് .അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് ആലോചിക്കുമ്പോഴാണ് പുതുവത്സര സുരക്ഷയുടെ ഭാഗമായി ഒരുക്കിയ കൺട്രോൾ റൂമിൽ നിന്നും മൈക്കിലൂടെയുള്ള അനൗൺസ്മെന്റ് കേട്ട് കൗതുക പൂർവ്വം നോക്കി നിന്ന വിദേശികൾ എ സി യുടെ ശ്രദ്ധയിൽപ്പെട്ടത് . പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചില്ല! അനൗൺസ് ചെയ്യുന്നോ എന്ന് ഫോർട്ട് എ.സി. ഷാജിയുടെ ചോദ്യം. താല്പര്യപൂർവ്വം മുന്നോട്ടു വന്ന കൊളംബിയൻ സ്വദേശിനി ചോൺ മോർലിയോ (45) ലിത്വനിയ നിന്നുമുള്ള ജിജി വാത്മീകി (62) എന്നിവർ സുരക്ഷാ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എഴുതി എടുത്ത ശേഷം സ്പാനിഷിലും റഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും മൊഴിമാറ്റി തീരത്തു നിന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ടിരുന്നു.

കൺട്രോൾ റൂമിൽ നിന്നും റിട്ട.എസ്. ഐ. അനിൽ കുമാറിന്റെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള അനൗൺസ് കേട്ടിരുന്നപ്പോൾ സ്വന്തം രാജ്യക്കാർക്കും സുരക്ഷ വേണമെന്ന ആഗ്രഹത്തിലാണ് ക്ഷണം സ്വീകരിച്ചതെന്ന് ഇവർ പറഞ്ഞു. അനൗൺസിനിടയ്ക്ക് ഇരുവരും തീരത്ത് ചുറ്റിക്കറങ്ങിയ ശേഷം ഓരോ അരമണിക്കൂർ ഇടവിട്ട് മൈക്ക് പോയിന്റിലെത്തി അവരുടെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു. സ്വന്തം രാജ്യക്കാർക്ക് അവരുടെ ഭാഷയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നല്ലൊരനുഭവമാണെന്നും ഇവർ പറഞ്ഞു.

വീഡിയോ കാണാം

See also  ദേശീയപാതയിൽ അപകടങ്ങൾ ഒഴിയാതെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article