- Advertisement -
കേച്ചേരി : കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ(DYFI) നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തിനെ (28) ആണ് സി.പി.എം. കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സുജിത്തിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.