മുഖ്യന്റെ വരവ് : ഇടതിന് തുണയാകുമോ????

Written by Taniniram1

Published on:

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ (PINARAYI VIJAYAN)ഇന്ന് ജില്ലയിൽ. വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലും 5 മണിക്ക് തൃശ്ശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ വേദിയിൽ മുഖ്യമന്ത്രി പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. തൃശ്ശൂരിലെ മൂന്ന് സ്ഥാനാർത്ഥികളും മികച്ച പ്രചരണ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (PINARAYI VIJAYAN)ഗുരുതര ആരോപണങ്ങളാണ് കരുവന്നൂർ(KARUVANNUR) വിഷയത്തെ സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ളത്.

പൊതുവേ ജനങ്ങളുടെ ഇടയിൽ എൽഡിഎഫിനോട് ഉള്ള ഒരു മമത കുറഞ്ഞു പോയിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകരുടെ ഇടയിലും പൊതുജനങ്ങൾക്കിടയിലും സംസാര വിഷയമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എൽഡിഎഫിന് എതിരായ പ്രചരണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. വിഎസ് സുനിൽകുമാർ(V.S.SUNILKUMAR) എന്ന വ്യക്തി തൃശ്ശൂർകാരുടെ ഹൃദയത്തിൽ ഇടം നേടിയ ഒരാളാണ്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് എൽഡിഎഫ്. മറിച്ച് സർക്കാർ ഭരണത്തിൽ അമർഷം കൊണ്ടിരിക്കുന്ന പൊതുജനങ്ങൾ കുറവല്ല താനും. ഇതെല്ലാം തെരഞ്ഞെടുപ്പ് ഗോദായിൽ എൽഡിഎഫിന് എതിരായി വരുമോ എന്നൊരു ശങ്ക പാർട്ടി പ്രവർത്തകരിലും മുതിർന്ന നേതാക്കളിലുമെല്ലാം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ വരവിൽ എൽഡിഎഫ് നേടുമോ എന്ന് കണ്ടറിയാം.

See also  നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

Leave a Comment