- Advertisement -
നരേന്ദ്രമോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും
ഉയർത്തിക്കാട്ടി ബിജെപിയുടെ വീഡിയോ വാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയുമായ വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. ‘ഒരിക്കൽ കൂടി മോദി സർക്കാർ’ എന്ന ആഹ്വാനവുമായി വാൻ മണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ് സംസ്ഥാന സമിതി അംഗo മലയിൻകീഴ് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ ഒറ്റൂർ മോഹൻദാസ്, മണ്ഡലം പ്രസിഡണ്ട് സന്തോഷ്, മണ്ഡലം ജനറൽ സെക്രട്ടറി അജി പ്രസാദ് എന്നിവരും നൂറോളം പ്രവർത്തകരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.