Saturday, September 6, 2025

ആരോഗ്യമുള്ളവരായി ജീവിക്കാൻ ബോധവൽക്കരണ ക്ലാസ്

Must read

- Advertisement -

എങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ലയൺസ്ക്ലബ്ബിന്റെയും ഫിനിക്സ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യ
ദിനത്തോടനുബന്ധിച്ചു മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗജന്യ നേത്ര
പരിശോധന തിമിര ശസ്ത്രക്രിയ, സൗജന്യ രക്‌തഗ്രൂപ്പ്, പ്രമേഹ, രക്ത സമ്മർദ്ദം, വൃക്കാരോഗ, സൗജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടന്ന ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. റീജിയൺ ചെയർമാൻ ലയൺ വി.ജെ തോമസ് ഉദ്ഘാടനം ചെയ്‌തു. എങ്ങണ്ടിയൂർ ലയൺസ്ക്ലബ് പ്രസിഡന്ററ് ലയൺ ഡോ. ഇ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ എൻ.എസ് രവി, ട്രഷറർ ലയൺ എൻ.വി ശ്രീനിവാസൻ, ലയൺ മോഹൻദാസ്, ലയൺ ഹരിലാൽ, ലയൺ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

See also  ഇന്ന് വിഴിഞ്ഞത്ത് മദർഷിപ്പ്….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article