പൊങ്കാല ഉത്സവം നടക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപിയുടെ കൊടിമരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷമുണ്ടായതിന് പിന്നാലെ പോലീസെത്തി സംഭവ സ്ഥലത്ത് നിന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് ഇന്ന് വീണ്ടും കൊണ്ടുവെച്ചു. പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്സ് വലിച്ചു കീറിയിരുന്നു. ഇതു പൊലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുത്തത്. ഇതോടെ സ്ഥലത്ത് കണ്ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് സംഘം എത്തുകയും ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഫെബ്രുവരി 25 ന് ആറ്റുകാലില്‍ പൊങ്കാല നടക്കാനിരിക്കെയാണ് സ്ഥലത്ത് രാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ക്ഷേത്രദര്‍ശനത്തിനായെത്തുന്നത്.