തൃശൂർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങുന്ന മകയിരം പുറപ്പാട് ഞായറാഴച ഉച്ചക്ക് 2.15നും 3.15നും ഇടയിൽ നടക്കും. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സ്വർണക്കോലത്തിൽ അഞ്ച് ആനകളുടെ അകമ്പടിയോടെ സേതുകുളത്തിൽ ആറാട്ടു നടത്തും. തിങ്കളാഴ്ച നടയ്ക്കൽ പൂരവും കാട്ടൂർപൂരവും ഉണ്ടാകും. 19ന് ബ്ലാഹയിൽ കുളത്തിൽ ആറാട്ട്. 20 ന് കോതകുളത്തിൽ ആറാട്ടിനു ശേഷം
പൈനൂർ പാടത്ത് ചാലുകുത്തൽ നടത്തും. 21ന് കിഴക്കെ നടയ്ക്കൽ പൂരം, ഊരായ്മക്കാർ ഇല്ലങ്ങളിൽ പൂരം. തേവർ പള്ളിയോടത്തിൽ പുഴകടക്കും. 22ന്കുട്ടൻകുളം ആറാട്ട്, തന്ത്രി ഇല്ലങ്ങളിൽ പൂരം. 23ന് ആറാട്ടുപുഴ പൂരത്തിനായി തേവർ പുറപ്പെടും. ആറാ ട്ടുപുഴ പൂരം കഴിഞ്ഞ്തിരിച്ചെത്തുന്ന തേവരെ ഉത്രം വിളക്ക് വച്ച്സ്വീകരിക്കും.
ആറാട്ടുപുഴ പൂരം മകയിരം പുറപ്പാട് ഇന്ന്
Written by Taniniram1
Published on: