കൊടുങ്ങല്ലൂർ : മാരകമായ രോഗം ബാധിച്ച് കിടപ്പിലായവർക്ക് അവസാനനാളുകൾ വേദനാ രഹിതവും, ആയാസ രഹിതവുമാക്കുന്നതിനുള്ള സാന്ത്വന പരിചരണം നൽകുന്നതിനും, അപകടം സ്ട്രോക്ക്, ചലനശേഷി പരിമിത പെട്ടവർക്ക് ഫിസിയോതെറാപ്പി സേവനം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായുള്ള ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ സെൻ്റർ “ഹോസ് പീസ് “കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി. എല്ലാ സേവനവും സൗജന്യമായി നൽകുന്ന ആൽഫ യ്ക്ക് അയ്യാരിൽ ചെളുക്കയിൽ ഫാമിലി എറിയാട് ചേരമാൻ പറമ്പിന് കിഴക്ക് സൗജന്യമായി നൽകിയ17.6 സെൻ്റ് സ്ഥലത്താണ് രണ്ടു നിലകളുമായി കെട്ടിടം ഒരുക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ, ജനപ്രതിനിഥികൾ, പരിചരണം സ്വീകരിച്ചവർ ബന്ധുക്കൾ അഭ്യുദയകാംക്ഷികൾ എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരി .K. A. മുഹമ്മദ് സലീം കുഞ്ഞു മാക്കചാലിൽ ശിലയിട്ട് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. സെൻ്റർ പ്രസിഡണ്ട് കെ.എ. കദീജാബി അധ്യക്ഷത വഹിച്ചു.
ഇവിടെ ആദ്യ പ്രോജക്ട് ആയി നിലവിലെ ഹോം കെയർ, ഫിസിയോതെറാപ്പി ഒ.പി. എന്നീ സൗകര്യങ്ങൾക്കൊപ്പം താമസിച്ച് സാന്ത്വന പരിചരണം നേടുന്നതിനും ഫിസിയോതെറാപ്പിക്കും വേണ്ടി 10 മുറികളും ഒരുക്കും.
രണ്ടാം ഘട്ടത്തിൽ പരിചരിക്കാൻ ഉറ്റവർ ഇല്ലാത്തവർക്കായി കെയർ ഹോമും വൃക്കകളുടെ പ്രവർത്തനം നിലച്ചവർക്ക് ഡയാലിസിസും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും സെൻ്റർ പ്രസിഡണ്ട് കെ.എ. കദീജാബി അറിയിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ, എം.എൽ എ മുഖ്യഅതിഥിയായി. എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ , ഇടവിലങ്ങു പഞ്ചായത്ത് പ്രസിഡന്റ്, നിഷ അജിതൻ ജില്ലാ പഞ്ചായത്ത് അംഗം സുഗതശശിധരൻ, എറിയാട് പഞ്ചായത്ത് മെമ്പർ സ്നേഹലത ,
കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു ,എഞ്ചിനീയർ മൊഹ്സിൻ ,അഡ്വ . സക്കീർഹുസൈൻ , ഇ .വി. രമേശൻ, സി.എസ്. തിലകൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ മാരായ പി.കെ. മുഹമ്മദ്, ജോസ്മി, നാസർ പി.എച്ച്., നഫീസ, സഹകരണ ബാങ്ക് പ്രസിഡന്റ് മാരായ പി.എസ്. മുജീബ് റെഹ്മാൻ, പി.പി. ജോൺ, അഡ്വ .സി. പി. രമേശൻ ,പി.കെ. അബ്ദുൾറഹിം, കരീം വേണാട്ട്, കെ., കെ.സെയ്തു, കെ.എസ്. ഇക്ബാൽ പടിയത്ത് എന്നിവരും സന്നിഹിതരായിരുന്നു.