- Advertisement -
തിരുവനന്തപുരം കല്ലമ്പലം ദേശീപാതയില്‍ യുവതിക്ക് ദാരുണാന്ത്യം. ആഴാംകോണം ജംഗ്ഷന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിയന്ത്രണം വിട്ട് താഴെ വിഴുകയായിരുന്നു. ആഴാംകോണം മുല്ലമംഗലം വൈഗ ലാന്‍ഡില്‍ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. 29 വയസായിരുന്നു. ഭര്‍ത്താവും മക്കളും അദ്ഭുകരമായി രക്ഷപ്പെട്ടു. കീഴൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ റോഡില്‍ ധാരാളം കുഴികളുണ്ടായിരുന്നു.