- Advertisement -
തൃശൂർ : വന്യജീവി ആക്രമണങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം വെണ്ടോർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ മാർച്ച് നടത്തി. വെണ്ടോർ കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെൻവിൻ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. ആൽഫ്രഡ് ജി. കൊടിയൻ, കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം ആഷ്‌ലിൻ ജെയിംസ്എടക്കളത്തൂർ, ട്രസ്റ്റി ഗബ്രിയേൽ ഐനിക്കൽ, പുതുക്കാട് ഫൊറോനാ കെസിവൈഎം സെക്രട്ടറി പ്രിൻസ് പള്ളിക്കുന്ന്, അതിരൂപത യൂത്ത് കൗൺസിലർ ജീത്ത് പാറയയ്ക്കൽ എന്നിവർ
സംസാരിച്ചു. സിബിൻ ബാബു, ആൽബിൻ തയ്യാലക്കൽ, മെയ്ജോ ആളൂക്കാരൻ, അന്ന റോസ്, അലീന രാജൻ എന്നിവർ മാർച്ചിന്
നേതൃത്വം നൽകി.