തൃശൂർ(Trissur) : കുരുന്നുകളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ‘കുരുന്നില’ (Kurunila)നൽകി. 75 രചനകൾ, 34 പുസ്തകങ്ങൾ , 10 കാർഡുകൾ, 31 എഴുത്തുകാർ 30 ചിത്രമെത്തുകാർ, 600 ൽ പരം പേജുകൾ ചേർന്നതാണ് കുരുന്നില സമാഹാരം.
അഞ്ചു വയസ്സ് വരെ ഉള്ളവർക്ക് കാണാനും പറയാനും വായിച്ചു കേൾക്കാനും അഞ്ചു വയസ്സിനു മുകളിലുള്ളവർക്ക് കാണാനും വായിച്ചു തുടങ്ങാനും വേണ്ട പുസ്തകങ്ങൾ ഇതലുണ്ട്. ശാസ്ത്രാവബോധം വളർത്താനുള്ള രീതിയിൽ കഥ കവിതകൾ ആയിട്ടാണ് ഈ കുരുന്നില സമാഹാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തൃശൂരിലെ (Trissur)അംങ്കണവാടികളിൽ കുരുന്നില ഇപ്പോൾ ലഭ്യമാണ്. കുരുന്നില പ്രസിദ്ധീകരിക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. കുട്ടികൾക്ക് ആകർഷകമായ രീതിയിലാണ് പുസ്തകത്തിന്റെ ചിത്രീകരണങ്ങളും എഴുത്തരീതിയും ഉള്ളടക്കവും എല്ലാം.
ശാസ്ത്രദിനത്തിൽ കൂർക്കഞ്ചേരി ബോധാനന്ദ പ്രൈമറി സ്ക്കൂളിൽ (Bhodhananda Primary School)കുരുന്നില വിതരണവും ശാസ്ത്ര ദിനത്തെ കുറിച്ച്.എം.ആർ സന്തോഷ് കുമാർ വിദ്യാത്ഥികൾക്ക് അറിവ് പകർന്നു നൽകി.
ജില്ലാ കമ്മിറ്റി അംഗം നൈന, യൂണിറ്റ് സെക്രട്ടറി ടി.കെ സത്യൻ, യൂണിറ്റ് കമ്മിറ്റിയംഗം സി ആർ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.