Tuesday, October 28, 2025

ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ ഇന്ന് വിദേശ വനിതയുടെ നങ്ങ്യാർക്കൂത്ത്

Must read

ഇരിങ്ങാലക്കുട: പന്ത്രണ്ട് ദിവസങ്ങളായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 4.30ന് മിച്ചിക്കൊ ഓനോ എന്ന ജപ്പാൻ വനിത നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കും.

കേരളീയ കലകളിലുള്ള താല്പര്യം കൊണ്ട് കഴിഞ്ഞ ആറേഴുവർഷമായി കൃത്യമായ ഇടവേളകളിൽ ഇരിങ്ങാലക്കുട എത്തി നങ്ങ്യാർകൂത്ത് അഭ്യസിച്ച് വരികയാണ് ഇവർ. ഇരിങ്ങാലക്കുടയിൽ തന്നെയാണ് മിച്ചിക്കോയുടെ നങ്ങ്യാർകൂത്ത് അരങ്ങേറ്റവും നടന്നത്.

സരിത കൃഷ്ണകുമാറിൻ്റെ അടുത്ത് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്ന മിച്ചിക്കൊ ഇന്ന് പൂതനാമോക്ഷമാണ് അവതരിപ്പിക്കുന്നത്. മുപ്പത്തി ഏഴാമത് മഹോത്സവത്തിന്റെ പ്രത്യേക പരിപാടി ആയാണ് നങ്ങ്യാർ കൂത്ത് അരങ്ങേറുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article