ജില്ലാ ദേശീയ ഉപഭോക്തൃ ദിനാചരണം 12ന്

Written by Taniniram1

Published on:

ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിക്കുന്നു. ജനുവരി 12, വൈകിട്ട് 3.45 ന് സാഹിത്യ അക്കാദമി ഹാളിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ദേശീയ ഉപഭോക്തൃ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

“ഇകോമേഴ്‌സിൻ്റേയും ഡിജിറ്റൽ വ്യാപാര ത്തിൻറേയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരംക്ഷണം” എന്ന ആശയമാണ് ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഉപഭോക്തൃ സംരക്ഷണ മേഖലയിലെ വിദഗ്‌ധർ യോഗത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തും.

ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ ഹൈസ്കൂ‌ൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാമത്സരവും, 11.30ന് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ ഒന്നാം സ്‌ഥാനം നേടുന്ന കുട്ടിയ്ക്ക് 1500 രൂപ, രണ്ടാം സ്‌ഥാനം നേടുന്ന കുട്ടിയ്ക്ക് 1000 രൂപ, മൂന്നാം സ്‌ഥാനം നേടുന്ന കുട്ടിയ്ക്ക് 500 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.

See also  ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27 ന്

Leave a Comment