കേന്ദ്രസർക്കാരിന് കേരളത്തോട് അവഗണന: സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ

Written by Taniniram1

Published on:

മണിത്തറ : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന മൂലമാണ് പെൻഷകാരുടെ അനുകുല്യങ്ങൾ യഥാസമയം കൊടുത്തു തീർക്കുവാൻ സാധിക്കാതെ വന്നതെന്ന്‌ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുഴക്കൽ 32- മത് സമ്മേളനം മണിത്തറ പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നില മെച്ചപ്പെട്ടാൽ അനുകുല്യങ്ങൾ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

KSSPU ബ്ലോക്ക് പ്രസിഡണ്ട് സി.ഒ.കൊച്ചു മാത്തു അധ്യക്ഷനായിരുന്നു. സമ്മേളനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണിശങ്കുണ്ണി , ജില്ലാ പഞ്ചായത്തു മെമ്പർ ലിനി ഷാജൻ, ഗ്രാമപഞ്ചായത്ത്. മെംബർ അഞ്ചലി സതിഷ്, KSSPU പുഴയ്ക്കൽ ബ്ലോക്ക് വനിതാ ഫാറം കൺവിനർ കെ.എസ് ശാന്തമണി ,ജില്ലാ ജോ. സെക്ര.രാമചന്ദ്രൻ മാസ്റ്റർ, പി എസ് .രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോ . സെക്രട്ടറി കെ.എ അനീഫ, ബ്ലോക്ക് സെക്രട്ടറി .ടി. രാമചന്ദ്രൻ, ട്രഷറർ കെ.ആർ സുകുമാരൻ, സംഘടക സമിതി കൺവീനർ എ.എൻ രാജേന്ദ്രൻ സ്വാഗതവും
എം.കെ. കുമാരൻ ( സംഘാടക സമിതി ട്രഷറർ ) നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.ഒ. കൊച്ചു മാത്തു പ്രസിഡണ്ട്,രാമചന്ദ്രൻ ടി .സെക്രട്ടറി, ആന്റെണി . സി.ജെ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കലാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികൾ അരങ്ങേറി.

See also  സംയോജിത പച്ചക്കറി കൃഷി: സൗജന്യ തൈ വിതരണം നടത്തി

Leave a Comment