വെങ്ങാനൂര്‍ : കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിലെ ബാര്‍ജ്, ടഗ് എന്നിവയില്‍ നിന്നും ഡീസല്‍ മോഷണം നടത്തിയവരെ അറെസ്റ്റ് ചെയ്‌തെങ്കിലും ഏത് ടഗില്‍ നിന്നാണ് മോഷ്ടിച്ചതെന്നും അതിനു വളരെ കാലമായി നടത്തുന്ന ഈ കൊള്ള ഏത് കരാര്‍ കമ്പനി യാണ് സഹായിച്ചതെന്നും കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച്ച വരുത്തി എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി വിഴിഞ്ഞം തുറമുഖം ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍ വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍. ഒരു രാഷ്ട്രിയ പാര്‍ട്ടി നേതൃത്വം ഇടപെട്ടു കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. തുറമുഖത്തില്‍ വണ്ടി കരാര്‍ എടുത്തിട്ടുള്ള കമ്പനിയുമായി ബന്ധമുള്ള വരാണ് ഇപ്പോള്‍ പിടിയിലായത്. ഇവര്‍ക്ക് ഒത്താശ ചെയ്തവരെ കണ്ടുപിടിക്കണമെന്നും. തുറമുഖം അധികാരികള്‍ ജാഗ്രതയോടെ കാണേണ്ടതിനു പകരം രാഷ്ട്രീയ നേതാക്കന്മാരെ ഭയന്ന് നടപടി എടുക്കുന്നില്ല. വളരെ കാലമായി നടക്കുന്ന ഈ കടകൊള്ള ഇനി ഉണ്ടാകാതിരിക്കാന്‍ തുറമുഖത്തിന്റെ സുരക്ഷ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കണം. ഫിഷര്‍മെന്‍ പോര്‍ട്ടില്‍ എന്ത് നടക്കുന്നു എന്ന് കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ജില്ലാ ഭരണകൂടം നിരീക്ഷിക്കണം. തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹാര്‍ബറില്‍ സ്വകാര്യ ഏജന്‍സി ടാക്‌സ് പിരിക്കുന്നു. കളക്ടര്‍ ഇടപെട്ടു ഇത് അവസാനിപ്പിക്കണം. കൊള്ള നടത്തിയ ഡീസല്‍ ഫിഷര്‍ മെന്‍ പോര്‍ട്ടിലാണ് ഇറക്കിയത്. അവിടെ നിരീക്ഷിക്കാന്‍ നിയമ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം.
ഇന്നലെ നടന്ന സംഭവത്തിലെ മുഴുവന്‍ പ്രതികളെയും രാഷ്ട്രിയ ഇടപെടലിനു അവസരം കൊടുക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വെങ്ങാനൂര്‍ ഗോപകുമാര്‍ തനിനിറത്തിനോട് പറഞ്ഞു.
