പാരാഗ്ലൈഡിംഗിനിടെ യുവതിക്ക് ദാരുണാന്ത്യം

Written by Web Desk1

Published on:

കുളു: പാരാഗ്ലൈഡിംഗിനിടെ (paragliding) വീണ് ഹൈദരാബാദ് സ്വദേശിനി (Native of Hyderabad) ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെ (Paragliding pilot) യും കമ്പനി ഉടമ (Company owner) യെയും അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശി (Himachal Pradesh) ലെ കുളു ജില്ല (Kullu District) യിലാണ് സംഭവം. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസര്‍ സുനൈന ശര്‍മ (Kullu tourism officer Sunaina Sharma) പറഞ്ഞു. തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശി (native of Sangareddy, Telangana) യായ നവ്യ (Navya), ഭര്‍ത്താവ് സായ് മോഹനും (Sai Mohan) സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ കുളുവില്‍ എത്തിയതാണ്.

സുരക്ഷാ ബെല്‍റ്റ് (Safety belt) ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി. പാരാഗ്ലൈഡിംഗ് സര്‍വീസ് കമ്പനി (Paragliding Service Company) ക്കും പൈലറ്റി (pilot) നും ലൈസന്‍സുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിന്റെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്നാണ് വിവരം.

See also  യു​വ​തി​യെ വി​ഷം ഉള്ളിൽ ചെന്നു മ​രി​ച്ച​ നി​ല​യി​ൽ കണ്ടെ​ത്തി

Leave a Comment