ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ മരണത്തിന് കീഴടങ്ങി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡി(Guinness World Records) ല്‍ ഇടം നേടിയ വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറ (Venezuelan Juan Vicente Perez Mora) തന്റെ 115ാം ജന്മദിനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് വിടപറഞ്ഞത്. 2022 ഫെബ്രുവരി നാലിനാണ് 112 വയസും 253 ദിവസവുമുള്ള മോറയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഏറ്റവും പ്രായം കൂടിയ പുരുഷനായി തിരഞ്ഞെടുത്തത്. 1909 മെയ് 27നായിരുന്നു മോറയുടെ ജനനം.
11 മക്കളാണ് ഇദേഹത്തിന് ഉള്ളത്. ഇവര്‍ക്കെല്ലാം കൂടി 41 മക്കളും, അവര്‍ക്ക് 18 മക്കളും അവര്‍ക്കെല്ലാം കൂടി 12 മക്കളുമുണ്ട്.കഠിനാധ്വാനം,വിശ്രമം, കൃത്യമായ ഉറക്കം, ദൈവഭക്തി എന്നിവയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്നായിരുന്നു അദേഹം വെളിപ്പെടുത്തിയത്.