കുടുംബ കലഹത്തെ തുടർന്ന് യുവതി ഭർതൃസഹോദരനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. (A woman attacked her brother-in-law and cut off his genitals following a family dispute. The incident took place in Prayagraj, Uttar Pradesh.) ഒക്ടോബർ 16-ന് രാത്രി മൽഖാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാം അസാരെയുടെ മകനായ ഉമേഷിനെ (20)മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത്, മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയവുമായി ചോരയിൽ കുളിച്ചുകിടക്കുന്ന ഉമേഷിനെയാണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ഉമേഷിനെ ഡോക്ടർമാർ ഒരു മണിക്കൂറിലധികം നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.
ആക്രമണം വ്യക്തിപരമാണെന്ന് തോന്നിയെങ്കിലും വ്യക്തമായ പ്രതികളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാൽ, അന്വേഷണം പുരോഗമിച്ചപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു. ഉമേഷിൻ്റെ മൂത്ത സഹോദരനായ ഉദയ്‌യെ വിവാഹം ചെയ്തത് മഞ്ജുവാണ്. കാലക്രമേണ, ഉമേഷ് മഞ്ജുവിൻ്റെ സഹോദരിയുമായി അടുപ്പത്തിലാവുകയും ഇരുവരും വൈകാരികമായി ബന്ധത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഇവർ സംസാരിച്ചിരുന്നു.
എന്നാൽ, അടുത്ത ബന്ധത്തിലുള്ള ഈ വിവാഹബന്ധത്തോട് കുടുംബം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സമ്മർദ്ദത്തെത്തുടർന്ന് ഉമേഷ് ഒടുവിൽ ഈ ബന്ധത്തിൽ നിന്ന് അകലുകയും മറ്റൊരു സ്ത്രീയിൽ താൽപര്യം കാണിച്ചു തുടങ്ങുകയും ചെയ്തു.