Monday, August 11, 2025

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം…

കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട്‌ ഷൊർണൂരിൽ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച കുടുംബമാണ്. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീല​ഗിരിയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Must read

- Advertisement -

ഗൂഡല്ലൂർ (Goodalloor) : തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. (A Malayali man died tragically in a wild elephant attack in Gudalur, Tamil Nadu. Mani (60), a native of Oveli New Hope, died.) രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട്‌ ഷൊർണൂരിൽ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച കുടുംബമാണ്. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീല​ഗിരിയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

See also  ചന്ദ്രയാൻ-4 ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article