Friday, April 4, 2025

വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു, ഭാര്യ ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ചു

Must read

- Advertisement -

ബെംഗളൂരു Bengaluru): വിവാഹ വാര്‍ഷികഎം(Wedding Anniversary) ത്തിന് സമ്മാനം നല്‍കാന്‍ മറന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ കുത്തിപരിക്കേല്‍പ്പിച്ചു (stabbed) . കര്‍ണാടകയിലെ ബെംഗളുരു (Bengaluru in Karnataka) വിലാണ് സംഭവം. ഫെബ്രുവരി 27നാണ് കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന് നേരെ ഭാര്യയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ 35 കാരിയായ സന്ധ്യ (Sandhya) യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സമ്മാനമൊന്നും നല്‍കാതിരുന്നതോടെ യുവതിയും 37കാരനായ ഭര്‍ത്താവ് കിരണും തമ്മില്‍ തര്‍ക്കിച്ചിരുന്നു. ഇതിന് പിന്നാലെ കിരണ്‍ മുറിയില്‍ കിടന്നുറങ്ങിയതോടെയാണ് ആക്രമണം നടന്നത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തിയാണ് യുവതി ആക്രമണത്തിനായി ഉപയോഗിച്ചത്.

പരിക്കേറ്റ യുവാവ് നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. അയല്‍ക്കാരാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ബേല്ലന്ദൂര്‍ പോലീസ് (Bellandur Police) യുവതിക്കെതിരെ കേസ് എടുത്തു.

മുത്തച്ഛന്‍ അടുത്തിടെ മരണപ്പെട്ടതിനാലാണ് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികത്തിന് സമ്മാനമൊന്നും വാങ്ങാതിരുന്നതെന്നും ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നും കിരണ്‍ പോലീസിന് മൊഴി നല്‍കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കിരണ്‍. അടുത്ത കാലത്തായി വിഷാദ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന സന്ധ്യയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെന്ന് കിരണ്‍ പറയുന്നു.

See also  അനന്ത് അംബാനിയുടെ വിവാഹം അതിഥികൾക്കായി ഒരുക്കിയ വമ്പൻ സൗകര്യങ്ങൾ ...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article