Thursday, August 7, 2025

മുപ്പത് വർഷമായി മോദിക്ക് രാഖി കെട്ടുന്ന കമർ മൊഹ്‌സിൻ ഷെയ്ഖ് ആരാണ്?

1981ൽ വിവാഹത്തിന് പിന്നാലെയാണ് കമർ ഇന്ത്യയിലെത്തിയത്. ഇത്തവണ ഓം, ഗണപതി ഡിസൈനുകളുള്ള രാഖിയാണ് പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടനായി കമർ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണിയാൻ ഒരിക്കൽ പോലും പുറത്ത് നിന്നും രാഖി വാങ്ങിയിട്ടില്ലെന്നും എല്ലാ വർഷവും സ്വന്തമായി തന്നെയാണ് ഇവ തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കമർ പറയുന്നുണ്ട്.

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : കഴിഞ്ഞ മുപ്പത് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ രാഖി കെട്ടുന്ന ഒരേയൊരു പാക് വംശജ; കമർ മൊഹ്‌സിൻ ഷെയ്ഖ്. (Qamar Mohsin Sheikh is the only Pakistani-origin person to tie a rakhi on Prime Minister Narendra Modi’s hand for the last thirty years.) കമർ തൻ്റെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച രാഖികളാണ് മോദിക്ക് സമ്മാനിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്നുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ് കമർ. പാകിസ്ഥാനിലെ കറാച്ചിയിലാണ് കമർ ജനിച്ചത്.

1981ൽ വിവാഹത്തിന് പിന്നാലെയാണ് കമർ ഇന്ത്യയിലെത്തിയത്. ഇത്തവണ ഓം, ഗണപതി ഡിസൈനുകളുള്ള രാഖിയാണ് പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടനായി കമർ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണിയാൻ ഒരിക്കൽ പോലും പുറത്ത് നിന്നും രാഖി വാങ്ങിയിട്ടില്ലെന്നും എല്ലാ വർഷവും സ്വന്തമായി തന്നെയാണ് ഇവ തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കമർ പറയുന്നുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ‌എസ്‌എസ്) വളണ്ടിയർ ആയിരുന്ന കാലത്താണ് പ്രധാനമന്ത്രിയെ ആദ്യമായി കമർ കണ്ടുമുട്ടുന്നത്. ചിത്രകാരനായ ഭർത്താവിനൊപ്പം ഡൽഹിയിലേക്കുള്ള യാത്രക്കിടയിലാണ് മോദിയെ കമർ പരിചയപ്പെടുന്നത്. അന്ന് മുതൽ ഇന്നുവരെ ഇരുവരുടെയും സഹോദര ബന്ധം വളരെ മനോഹരമായാണ് തുടരുന്നത്. കൂടാതെ അന്ന് മുതലാണ് മോദിയുടെ കൈയിൽ കമർ രാഖി കെട്ടികൊടുക്കാൻ തുടങ്ങിയതും.

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാൻ മുമ്പൊരിക്കൽ രക്ഷാബന്ധൻ ദിനത്തിൽ താൻ പ്രാർഥിച്ചിരുന്നുവെന്നും കമർ ഒരിക്കെ പറഞ്ഞിരുന്നു. അത് യാഥാർഥ്യമായപ്പോൾ ഇനിയെന്ത് അനുഗ്രഹമാണ് അടുത്തതായി താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നെന്നും അവർ ഈ വേളയിൽ കമർ ഓർത്തെടുത്തു. അന്ന് ഇനി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവണമെന്നാണ് കമർ നൽകിയ ഉത്തരം. ആ പ്രാർഥനയും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.

See also  പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും; ക്ഷേത്രത്തിൽ ഇന്ന് സുരക്ഷാ പരിശോധന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article