- Advertisement -
ചെന്നൈ : രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ്. ദ ഗോട്ട് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തിരക്കിനിടയില്‍ റഷ്യയിലായിരുന്നു വിജയ്. എന്നാല്‍ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി നടന്‍ വിജയ്. കപലീശ്വരന്‍ നഗറിലെ നീലാങ്കരിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് ചെയ്തത്.
വിജയ് എത്തിയതോടെ പതിവ് പോലെ ആവേശം അതിരു കടന്നു വോട്ടിടാന്‍ വന്നവരും വിജയിയെ കാണാന്‍ എത്തിയ ആരാധകരും കൂട്ടം കൂടിയെത്തി. ആള്‍ക്കൂട്ടം വിജയിനെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിസാരമായി പരിക്കേറ്റു. ദൃശ്യങ്ങള്‍ സോഷ്യല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.