- Advertisement -
ചെന്നൈ: വിജയ് ആരാധകര്‍ കാത്തിരുന്ന നിമിഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകളുമായി ഇളയ ദളപതി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വൈകിട്ട് നാലിനു ശേഷമാണു യോഗം.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തും. ഫെബ്രുവരിയില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാര്‍ട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടി ആയി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.